Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കാലവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൊവിഡ് രോഗവ്യാപന സാധ്യത കൂടി പരിഗണിച്ചുകൊണ്ട് ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ തയ്യാറാക്കി. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഓറഞ്ച് ബുക്ക് എന്ന മാർഗ്ഗരേഖയിൽ വ്യക്തമാക്കി നൽകിയിട്ടുണ്ട്.

സാമൂഹിക അകലം ഉറപ്പ് വരുത്തണം, എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാല് വ്യത്യസ്ത ക്യാമ്പുകൾ ഒരുക്കണം, പൊതുവിഭാഗം, 60ന് മുകളില്‍ പ്രായമുള്ളവർ , രോഗലക്ഷണമുള്ളവര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് മാര്‍ഗ്ഗരേഖയിൽ നൽകിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം കാലവർഷം എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.

By Athira Sreekumar

Digital Journalist at Woke Malayalam