Mon. Dec 23rd, 2024
ഡൽഹി:

അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ലഡാക്ക് അതിർത്തിയിൽ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികർ സ്ഥലം കയ്യേറി ടെന്റുകൾ നിർമ്മിച്ചിരിക്കുകയാണ്. നിന്ദയും കഴിഞ്ഞദിവസം ഇവിടെ കൂടുതൽ സൈനികരെ വിന്യസിച്ചു. ഇന്ത്യ അതിർത്തിയിലെ നിർമ്മിതികൾ അവസാനിപ്പിക്കുന്നതുവരെ പ്രതിരോധം തുടരുമെന്നാണ് ചൈനയുടെ പക്ഷം. എന്നാൽ, നിർമ്മാണം തുടരുമെന്ന് ഇന്ത്യയും നിലപടുറപ്പിച്ചു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മേയ് ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥയാണ് ഇപ്പോഴും തുടരുന്നത്.

 

By Arya MR