തിരുവനന്തപുരം:
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്തയോഗത്തിലാണ് നിര്‍ദേശം. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിലനിര്‍ത്തേണ്ട സമൂഹ അടുക്കളകളുടെ നിലനില്‍പ്പിന് എംഎല്‍എമാര്‍ നേതൃത്വം നല്‍കണം. ഇതര സംസ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ ആളുകളെ കൊണ്ടുവരുന്നതില്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് മുരളീധരന്റെ സാന്നിധ്യം സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൊവിഡ് രോഗത്തെക്കുറിച്ച് പഠിക്കാര്‍ റിസര്‍ച്ച് കമീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.