ന്യൂഡല്‍ഹി:
കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആസൂത്രണമില്ലാതെ ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന്‍റെ പരിണിത ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്, അതിവേഗമാണ് കേസുകള്‍ വര്‍ധിച്ചുവരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു ഘട്ട ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വൈറസ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പോകുന്ന ഏകരാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.