Mon. Dec 23rd, 2024
തിരുവനന്തപുരം:

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 200 കോടിയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. ഈ ഭീമമായ നഷ്ടം നികത്താൻ ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയാലും അടുത്തെങ്ങും ആരാധനാലയങ്ങൾക്കൊന്നും ഇളവുകൾ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുള്ള ദേവസ്വം ബോർഡ് ആയതിനാൽ വലിയ പ്രതിസന്ധിയിലാക്കുമെന്നും എൻ വാസു പറഞ്ഞു. ബോർഡിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും പ്രതിമാസം 50 കോടി രൂപ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR