ഹൈദരാബാദ്:
വിശാഖപട്ടണം വിഷവാതക ദുരന്തത്തിന് കാരണമായ എൽജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും വാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ചിരിക്കുന്ന സമിതി അംഗങ്ങളല്ലാതെ മറ്റാരും കമ്പനിയുടെ ചുറ്റുവട്ടത്ത് പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
വിഷവാതക ദുരത്തിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കമ്പനിയില്‍നിന്ന് സ്റ്റൈറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരെയും കോടതി വിമർശനമുന്നയിച്ചു.