Sat. Jun 28th, 2025

ന്യൂഡല്‍ഹി:

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍.  ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്.
ഒറ്റ ദിവസം കൊണ്ട് 154 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം നാലായിരത്തി ഇരുപത്തി ഒന്നായി ഉയര്‍ന്നു.  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി അഞ്ചായി. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ മാത്രം  50,231 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്

 

 

 

By Binsha Das

Digital Journalist at Woke Malayalam