Thu. Jan 23rd, 2025

പാലക്കാട്:

കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാട് ഇന്ന് മുതൽ  ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിക്കാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം. ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവിൽ ആളുകൾ സംഘം ചേരുന്നതിന് വിലക്കുണ്ട്. നാലാളുകളിൽ കൂടുതൽ പൊതുസ്ഥലത്ത് സംഘം ചേരരുത്. നിയമ ലംഘനം കണ്ടു പിടിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അനാവശ്യമായി കൂട്ടം ചേരുന്നവർക്കും, നിരോധനാജ്ഞ ലംഘിക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ജില്ലാഭരണകൂടം ഒരുക്കും. നിലവില്‍, എട്ട് ഹോട് സ്പോട്ടുകളാണ് ജില്ലയിലുളളത്.

 

 

By Binsha Das

Digital Journalist at Woke Malayalam