Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചു പേർക്കും  ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ  18 പേര്‍ വിദേശത്തുനിന്ന് വന്നവരും,  29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.  അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യപ്രവർത്തകയാണ്. 

വയനാട് കൽപ്പറ്റ സ്വദേശിയായ അമ്പത്തി മൂന്നുകാരി ആമിന കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചു. അർബുദ രോഗിയായിരുന്ന ആമിന ഈ മാസം ഇരുപത്തി ആറിനാണ് ദുബൈയിൽ നിന്നെത്തിയത്.

 

By Arya MR