ബെയ്‍ജിംഗ്:
കൊവിഡ് വൈറസിനെതിരെ പോരാടാൻ രൂപപ്പെടുത്തിയ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമാണെന്നും 108 പേരിൽ പരീക്ഷണം നടത്തിയെന്നും ചൈനീസ് ഗവേഷകർ. പരീക്ഷിച്ച ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വാക്സിൻ പൂർണ്ണ വിജയമെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.
അതേസമയം ഇന്ന് ചൈനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനുവരിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഒരു ദിവസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. വൈറസ് പോരാട്ടത്തിലെ ഈ വലിയ നേട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അടക്കം എല്ലാവരും ആഘോഷമാക്കി.