Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി.  വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എംഎൽഎ സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി. മഴ ഏറ്റവും കൂടുതൽ ബാധിച്ച വിഴിഞ്ഞം-കോട്ടുകാൽ ഭാഗത്തുള്ള തീരദേശ മേഖലകളിൽ  അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളം പമ്പുചെയ്ത് കടലിലേക്ക് ഒഴുക്കി. വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഒഴുകിവരുന്നതിനാൽ ഈ  പ്രദേശത്ത് പകർച്ചവ്യാധി സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന്  വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 24 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും  മെയ് 25 ന് മലപ്പുറം, വയനാട് ജില്ലകളിലും മെയ് 26 ന് കോഴിക്കോട് വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

By Athira Sreekumar

Digital Journalist at Woke Malayalam