Thu. Jan 23rd, 2025
ദുബായ്:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ പുനരാരാംഭിക്കാനാവില്ലെന്ന് ഐസിസി. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ ബൗളര്‍മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരുമെന്നും പരിശീലനമില്ലാതെ പന്തെറിയാനിറങ്ങുന്നത് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഐസിസി മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കേണ്ടിയിരുന്ന ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിഗത പരിശീലനം തുടങ്ങിയ സാഹചര്യത്തിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പരമ്പരകള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടതല്‍ കളിക്കാരെ ടീമില്‍ ഉൾപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam