തിരുവനന്തപുരം:
ബെവ് ക്യൂ ആപ്പിന് സിപിഎം ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്‍റെ വാദം മാത്രമാണെന്ന് എക്സെെസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. കമ്പനിയെ തിരഞ്ഞെടുത്തത് ഐടി വകുപ്പാണെന്നും ആരോപണങ്ങള്‍ക്കൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഒട്ടും മുൻകാല പരിചയമില്ലാത്ത, സിപിഎം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പനിക്കാണ് ബെവ് ക്യുവിന്റെ ചുമതല നൽകിയതെന്നും ഇത് കൊവിഡിന്റെമറവിൽ നടക്കുന്ന അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍, ആപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനിക്ക് ശേഷിയുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പ്രതിപക്ഷത്തിന് മറുപടി നല്‍കി.
അതേസമയം, ഓണ്‍ലെെന്‍ മദ്യവില്‍പനയ്ക്കുള്ള ആപ്പ് ഇനി വെെകില്ലെന്നും ഗൂഗിളിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.