ന്യൂഡല്‍ഹി:
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു. രോഗബാധിതരാകട്ടെ 53 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് ലോകമാകമാനം വെെറസ് ബാധിച്ച് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്.
അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് ആയിരത്തി ഇരുന്നൂറ്റി എണ്‍പത്തി മൂന്ന് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ തൊണ്ണൂറ്റി ഏഴായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി ഏഴായി. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. 24 മണിക്കൂറിനിടെ തൊള്ളായിരത്തി അറുപത്തി ആറ് പേര് മരിച്ചതോടെ ആകെ മരണം 21,048 ആയി.