Sat. Nov 23rd, 2024

കൊച്ചി:

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്പ്രിംക്ലര്‍ വിവാദത്തെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റകൾ എല്ലാം നശിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാക് അപ് ഡാറ്റയടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി കമ്പനി വീണ്ടും കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെ സർക്കാർ തന്നെ മെയ് 16ന് ബാക് അപ് ഡാറ്റ അടക്കം പെർമനന്റായി നശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കേരളത്തിലെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവര ശേഖരണവും വിശകലനവും സ്പ്രിംക്ലര്‍ സോഫ്റ്റ് വെയർ ഉപയോഗിച്ച് സി ഡിറ്റ് നിയന്ത്രിക്കുമെന്നാണ് നിലവിൽ സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ആപ്ളിക്കേഷൻ അപ്ഡേഷൻ മാത്രമാണ് സ്പ്രിംക്ലറിന് അവശേഷിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam