Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല് പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. 24 മണുിക്കൂറിനുള്ളില്‍ കൊവിഡില്‍  137 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ  രാജ്യത്തെ ആകെ മരണം 3,720 ആയി.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,517 പേരാണ്  വെെറസ് ബാധിച്ച് മരിച്ചത്.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam