തിരുവനന്തപുരം:
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ള 216 കൊവിഡ് രോഗികളിൽ 202 പേരും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. 98 പ്രവാസികളും ബാക്കി 104 പേർ മഹാരാഷ്ട്ര അടക്കമുള്ള മറ്റ് സംഥാനങ്ങളിൽ നിന്ന് എത്തിയവരുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികൾ അടക്കമുള്ളവർ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകൾ കൂടുമെന്ന് തന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ നിലവിൽ രോഗം പകർന്നിട്ടുള്ളത് ആരോഗ്യ പ്രവർത്തകരടക്കം 14 പേർക്കാണ്. എന്നാൽ കേസുകൾ കൂടുന്നതിൽ അല്ല, ജാഗ്രത പാളുന്നതിലാണ് ആശങ്ക വേണ്ടതെന്ന് ആരോഗ്യ വിദഗ്‍ധർ പറയുന്നു.