Wed. Nov 6th, 2024

തിുവനന്തപുരം:

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാര്‍ദനിര്‍ദേശത്തില്‍ പറയുന്നു.

റഗുലര്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ കഴിയുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.

അദ്ധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുത്ത് കൊടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam