Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു കേന്ദ്രങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കാനായി വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന ഔദ്യോഗിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാനാണ് ഈ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് മൂന്നു മീറ്റര്‍ ചുറ്റളവില്‍ 10 പേരുടെ വരെ ശരീരോഷ്മാവ് വേര്‍തിരിച്ച്‌ കാണാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam