Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിന്‍ക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിന്‍ക്ലര്‍ നശിപ്പിക്കണം. സ്പ്രിന്‍ക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.