Mon. Dec 23rd, 2024
റിയാദ്:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 23 മുതൽ 27 വരെ സൗദിയില്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ നഗര-ഗ്രാമ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ല. സൗദിയിൽ 62,545 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 10 പേർ കൂടി ഇന്ന് മരിച്ചതോടെ സൗദിയിലെ കൊവിഡ് മരണനിരക്ക് 339 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam