Sat. Jan 18th, 2025

തിരുവനന്തപുരം:

നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവർത്തനം 26 മുതൽ പുനരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫിസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. അതേസമയം, നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 മുതൽ അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.

 

 

 

By Binsha Das

Digital Journalist at Woke Malayalam