Thu. Mar 28th, 2024
തിരുവനന്തപുരം:

ലോക്ക് ഡൗൺ മൂലം ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ ആളുകളുമായി നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്തെത്തും. ന്യൂ ഡൽഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടു മണിക്കും, ഇത് കൂടാതെ ജലന്ദർ- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 മണിക്കും ഡൽഹി- തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചയ്ക്ക് മൂന്ന് മണിക്കുമാണ് തിരുവനന്തപുരത്ത് എത്തുക.

അതേസമയം തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്ക് നാളെ രാത്രി 7.45 നും ജയ്പൂരിലേക്ക് രാത്രി എട്ടു മണിക്കും ഓരോ ട്രെയിൻ സർവീസുകൾ നടത്തും. യാത്ര പോകേണ്ടവർ പവർഹൗസ് റോഡിലെ പ്രവേശന കവാടം വഴി സ്റ്റേഷനിലെത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam