Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ലോട്ടറി വിൽപന വീണ്ടും തുടങ്ങി. വെെറസിനെ ചെറുക്കാനുള്ള സുരക്ഷാമുൻകരുതലോടെയാണ് വിൽപന.

നറുക്കെടുപ്പ് നടത്താനുളള സമ്മർ ബംമ്പര്‍ അടക്കം 8 ഇനം ടിക്കറ്റുകളാണ് ഇപ്പോൾ വിൽക്കുന്നത്. അടുത്തമാസം 2 മുതലാണ് നറുക്കെടുപ്പ് തുടങ്ങുക. പുതിയടിക്കറ്റുകൾ ജൂലൈ ഒന്ന് മുതലായിരിക്കും പുറത്തിറക്കുക.

പഴയ തീയതിയിലുളള ടിക്കറ്റുകൾ മാറ്റി പുതിയ തീയതിയിലുളളവ നൽകണം, തൊഴിലാളികൾക്ക് 5000 രൂപ സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ കച്ചവടക്കാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam