Mon. Dec 23rd, 2024
കോഴിക്കോട്:

സലാലയില്‍ നിന്ന് ഐ എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ 96 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്ന് പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 13 ജില്ലകളില്‍ നിന്നായി 172 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് മാഹി സ്വദേശികളുമടക്കം 180 യാത്രക്കാരാണ്  ഈ വിമാനത്തിൽ കരിപ്പൂരിലെത്തിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒൻപത് പേർ, 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam