Wed. Jul 2nd, 2025
ഡൽഹി:

രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരം കടന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം നാലായിരത്തി അഞ്ഞൂറ്റി ഇരുപത് പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ 134 പേർ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 3,163 ആയി. 

By Arya MR