Mon. Dec 23rd, 2024

ഡൽഹി:

കൊവിഡ് രോഗമുക്തി നിരക്ക് രാജ്യത്ത് 39.62 ശതമാനമാണെന്നും ഇത്  തൃപ്തികരമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും എന്നാൽ ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളതെന്നും വ്യക്തമാക്കി. രാജ്യത്തെ നിലവിലെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.  2.9 ശതമാനം കേസുകളിൽ മാത്രമേ ഓക്സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളു എന്നതും ആരോ​ഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam