ന്യൂഡല്‍ഹി:
28 തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സീ ന്യൂസിൻെറ ഡൽഹി ബ്യൂറോയും സ്റ്റുഡിയോയും താൽക്കാലികമായി അടച്ചുപൂട്ടി. രോഗലക്ഷണങ്ങള്‍ ഇല്ലതിരുന്ന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 15നാണ് സീ ന്യൂസിലെ ജീവനക്കാരന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ മറ്റ് ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ഇതിൽ 27 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. അവരില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നുവെന്നും സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രോട്ടോകോളും ആരോഗ്യപ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങളും പാലിച്ചാണ് സീ ന്യൂസ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. അണുവിമുകത്മാക്കുന്നതിൻെറ ഭാഗമായാണ് ന്യൂസ് റൂമും, സ്റ്റുഡിയോയും അടച്ചുപൂട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂസ് വിഭാഗം താൽക്കാലികമായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.