Sat. Jan 18th, 2025

എറണാകുളം:

കഴിഞ്ഞ നാലുവര്‍ഷത്തെ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്. മെഡിക്കൽ പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് 5,60,000 രൂപയായിരുന്നു.

എന്നാല്‍ ഫീസ് അപര്യാപ്‍തമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‍മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  കമ്മിറ്റി തങ്ങളുടെ വാദം കേട്ടില്ലെന്നും ഈ ഫീസില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നും മാനേജ്‍മെന്‍റുകള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഫീസ് ഫീസ് പുനഃപരിശോധിക്കാനുള്ള നിര്‍ദേശം.

By Binsha Das

Digital Journalist at Woke Malayalam