Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാർജ് വർദ്ധനയാണെന്നുമാണ് ബസുടമകള്‍ പറയുന്നത്.

ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. കുറഞ്ഞ യാത്രാക്കൂലി 20 രൂപയെങ്കിലും വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ഇന്ന് ചേരുന്ന യോഗത്തിനു ശേഷം ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കുന്നു.