Mon. Dec 23rd, 2024

കർണാടക

കേരളമടക്കം നാല്​ സംസ്​ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ മേയ്​ 31 വരെ വിലക്കേർപ്പെടുത്തിയ നടപടി കർണാടക സര്‍ക്കാര്‍ തിരുത്തി. വിലക്കിൽ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്​ഥാനങ്ങളിൽ നിന്ന്​ കർണാടകയിലേക്ക്​ തിരിച്ചെത്തുന്നവരിൽ കോവിഡ്​ 19 കേസ്​ കൂടുതൽ റിപ്പോർട്ട്​ ചെയ്​തതോടെ കേരളം, തമിഴ്​നാട്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തുന്നതായി തിങ്കളാഴ്​ച മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അറിയിച്ചിരുന്നു​. നാലാം ഘട്ട ലോക്ക് ഡൗണിൽ ഇരു സംസ്ഥാനങ്ങളും കുടിയാലോചിച്ച്​ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയായിരുന്നു കർണാടകയുടെ നടപടി.

 

 

By Binsha Das

Digital Journalist at Woke Malayalam