Wed. Nov 6th, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയ്ക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിരക്കിൽ 50% വർദ്ധനയുണ്ടാകും. യാത്രാസൗജന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. ബസുകളുടെ ക്രമീകരണം ഏർപ്പെടുത്താൻ കെഎസ്ആർടിസിക്കു സാവകാശം വേണ്ടതിനാലാണു സർവീസ് നാളെ ആരംഭിക്കുന്നത്. പൊതുഗതാഗതം അനുവദിച്ചുള്ള സർക്കാരിന്റെ വിജ്ഞാപനം ഇന്നു പുറത്തിറങ്ങുമെന്നാണു സൂചന.

അതേസമയം, നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് സ്വകാര്യ ബസ്സുടമകള്‍ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ബസ് ഉടമകള്‍ സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും, സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസ്സുടമകളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam