ന്യൂഡല്‍ഹി:
രാജ്യത്തെ കണ്ടയിന്‍മെന്‍റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. അതേസമയം, കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ളവര്‍ക്ക് ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോയി ദന്ത ചികിത്സ നടത്താനുള്ള അനുമതിയുണ്ട്.
ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ദന്താശുപത്രി, ക്ലീനിക്കുകള്‍ എന്നിവ തുറക്കാം. എന്നാല്‍, അടിയന്തിര പ്രധാന്യമുള്ള ഓപ്പറേഷനുകളും ചികിത്സയും മാത്രമെ നടത്താന്‍ പാടുള്ളു. അത്യാവശ്യം അല്ലാത്ത ഓപ്പറേഷനുകളും മറ്റും മറ്റൊരു അവസരത്തിലേക്ക് മാറ്റാനും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ദന്ത ചികിത്സ നടത്തുന്നത് മുൻകരുതലുകൾ സ്വീകരിച്ച ശേഷം ആയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗിയുടെ ഉമിനീര്, രക്തം എന്നിവയുമായി ദന്ത ഡോക്ടര്‍മാര്‍ക്ക് അടുത്തിടപെടേണ്ടിവരും. ഉമിനീരിലൂടെ വെെറസ് പടരാനുള്ള സാധ്യത കൂടുതലാണ്. ഇത് കണത്തിലെടുത്താണ് കേന്ദ്ര ആരോഗ്യ മന്ത്രാലം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.