മഹാരാഷ്ട്ര:
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 35,000 കടന്നു. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 51 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മുംബൈയിൽ നിയന്ത്രണങ്ങൾക്കായി അർധസൈനികരെ നിയോഗിച്ചു. 24 മണിക്കൂറിനിടെ 55 പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. ദിവസവും 2000-ത്തിലേറെ രോഗികൾ ആണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. മുംബൈയിൽ മാത്രം കൊവിഡ് ബാധിതർ 21,000 കടന്നു.
മഹാരാഷ്ട്ര സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ശക്തമായ നടപടികളിലൂടെ മാത്രമേ ഇനി രോഗവ്യാപനം തടയാനാകൂ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട പലയിടങ്ങളിലും കൂട്ടത്തോടെ ഐസൊലേഷൻ സൗകര്യങ്ങൾ നിർമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.