Mon. Dec 23rd, 2024

തിരുവനന്തപുരം

ഹോട്സ്പോട്ടുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നു കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനാനന്തര യാത്രയിൽ കടന്നുപോകുന്ന ഓരോ സംസ്ഥാനത്തെയും പാസ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തണമെന്നും ടോം ജോസ്  ആവശ്യപ്പെട്ടു.

ആഭ്യന്തര വിമാനം, ട്രെയിൻ, മെട്രോ സർവീസുകള്‍ അനുവദിക്കണം. ഇതര സംസ്ഥാനങ്ങളിലേക്കു യാത്രാ ട്രെയിൻ വേണ്ട. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ എത്തിക്കാൻ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം. നഗരങ്ങളിലും നിർമാണ പ്രവർത്തനങ്ങള്‍ക്ക് അനുമതി വേണം. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു തരിശുഭൂമിയിൽ കൃഷി ചെയ്യാന്‍ അനുമതി നല്‍കണം തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തോട് ഉന്നിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam