Mon. Dec 23rd, 2024

തിരുവനന്തപുരം :

ജില്ലക്കകത്ത്​ ബസ്​ സർവിസുകൾക്ക്​ അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട്​ ശുപാർശ ചെയ്​ത്​ ഗതാഗത വകുപ്പ്​. ഓ​ട്ടോ സർവീസ് അനുവദിക്കാനും ഗതാഗത വകുപ്പ്​ ശുപാർശ ചെയ്​തു. സാര്‍വത്രികമായ പൊതുഗതാഗം ഉടന്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനുള്ള സാധ്യത പരിശോധിച്ചുവെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഹോട്ട്​സ്​പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ്​ സർവിസ്​ നടത്തുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും​ ഗതാഗത മന്ത്രി അറിയിച്ചു.

നിശ്​ചിത യാത്രക്കാരെ മാത്രമാവും ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. കൊവിഡിന്‍റെ സാഹചര്യത്തിൽ ബസ്​ ചാർജിൽ വർധനയുണ്ടാവും. ഇരട്ടി ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തണോ നിരക്കില്‍ വ്യത്യാസം  വരുത്തണോ എന്ന കാര്യം എന്നത് മോട്ടോര്‍ വാഹന വകുപ്പ് മാത്രം തീരുമാനിക്കേണ്ടതല്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ചര്‍ച്ചക്കും പരിഗണനയ്ക്കും സമര്‍പ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam