Mon. Dec 23rd, 2024

ന്യൂയോര്‍ക്ക്:

കൊറോണവൈറസിനെ ചെറുക്കാന്‍ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങളില്‍  പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ്  ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണ വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണമെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam