Mon. Dec 23rd, 2024
തൃശൂര്‍:

 
വാ​ള​യാ​ർ ചെ​ക്ക്​​​പോ​സ്​​റ്റി​ൽ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എ സി മൊ​യ്തീ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ർ​ക്കും ഹോം ​ക്വാ​റ​ന്റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് തൃ​ശൂ​ർ ജി​ല്ല മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി. യോ​ഗ​ത്തി​ൽ മ​ന്ത്രി എ സി മൊ​യ്തീ​നും ജി​ല്ല ക​ല​ക്ട​ർ എ​സ് ഷാ​ന​വാ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ഖാ​വ​ര​ണം ധ​രി​ച്ചതാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചതാ​യും റി​പ്പോ​ർ​ട്ടി​ലുണ്ട്​.

അതേസമയം, യാത്രകൾ നിയന്ത്രിക്കുകയും മറ്റുള്ളവരോടു സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ട വിഭാഗത്തിൽ മന്ത്രിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.  മന്ത്രിക്കു പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനു നിയന്ത്രണം വരും. 26 വരെയാണ് ഈ നിയന്ത്രണം. കൊവിഡ് പ്രതിരോധത്തിൽ ജില്ലയുടെ ചുമതല മന്ത്രി എ സി മൊയ്തീനാണ്.

By Binsha Das

Digital Journalist at Woke Malayalam