ന്യൂഡല്‍ഹി:
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഈ സാമ്പത്തിക വര്‍ഷത്തേക്കുമാത്രമാണ് ഇളവ്.
കേരളത്തിന്റെ കൂടി ആവശ്യമാണ് കേന്ദ്ര ധനമന്ത്രി അംഗീകരിച്ചത്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. കേരളത്തിന് പതിനെണ്ണായിരം കോടി രൂപയാണ് അധികമായി വായ്പയെടുക്കാന്‍ കഴിയുക. അധികമായി എടുക്കാനാവുന്ന രണ്ടു ശതമാനം വായ്പ തുകയിൽ ഉപാധിയില്ലാതെ ചെലവഴിക്കാനാവുന്നത് അര ശതമാനം മാത്രമാണ്. ഉപാധികള്‍ പാലിക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വായ്പാപരിധി ഉയര്‍ത്തുക.