Wed. Dec 18th, 2024

ന്യൂഡല്‍ഹി:

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നാലായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ രോഗബാധിതരുടെ കണക്കുകളിൽ ഇതുവരെയുളളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 120 പേരാണ് മരിച്ചത്. ആകെ മരണം രണ്ടായിരത്തി എണ്ണൂറ്റി എഴുപത്തി രണ്ടായി.ഇതുവരെ മുപ്പത്തി നാലായിരത്തിലധികം പേര്‍ക്ക്  അസുഖം ഭേദമായതായും ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

 

By Binsha Das

Digital Journalist at Woke Malayalam