Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കേരളത്തിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാ​ണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി. വര്‍ഷങ്ങളായി കൈവരിച്ച ​നേട്ടമാണിത്​. ​ യുഡിഎഫി​​​ന്‍റെയും എല്‍ഡിഎഫി​​ന്‍റെയും കാലഘട്ടത്തില്‍ ഈ രംഗങ്ങളില്‍ വളര്‍ച്ച കൈവരിച്ചു. കൊവിഡിനെതിരെ പോരാടി നേടിയ വിജയം കേരളത്തിലെ ഓരോ ജനതയ്ക്കും അവകാശപ്പെട്ടതാണെന്നും കേരളം മറ്റുള്ളവര്‍ക്ക്​ ഒരു മാതൃകയാ​ണെന്നും രാഹുല്‍ഗാന്ധി ഓണ്‍ലൈനില്‍ നടത്തിയ സംവാദത്തില്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക പാക്കേജിനെ വിമര്‍ശിച്ച അദ്ദേഹം പാക്കേജുകള്‍ കൊണ്ട് കാര്യമില്ലെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കണമെന്നും പറഞ്ഞു.