Sat. Apr 20th, 2024
ബീജിങ്:

യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ട പണം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് ചൈന. യുഎന്‍ അംഗങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് യു.എന്നിന് അമേരിക്ക നല്‍കാനുള്ളതെന്നാണ് ചൈന ആരോപിക്കുന്നത്. യുഎന്നിന്റെ വാര്‍ഷിക പ്രവര്‍ത്തന ചെലവിന്റെ 22 ശതമാനവും നല്‍കേണ്ടത് അമേരിക്കയാണ്. പീസ് കീപ്പിംഗ് ഓപ്പറേഷന്റെ 25 ശതമാനവും നല്‍കണം. യുഎന്‍ പ്രവര്‍ത്തന ചെലവിന്റെ 12 ശതമാനമാണ് ചൈന നല്‍കുന്നത്. അതേ സമയം, ചൈനയുടെ ആരോപണം തെറ്റാണെന്ന് യുഎന്നിന്റെ യുഎസ് മിഷന്‍ പ്രതികരിച്ചു. കൊവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് പറ്റിയ വീഴ്ച മറയ്ക്കാനാണ് ഇത്തരമൊരു ആരോപണം എന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.