Sun. Jan 19th, 2025
വാഷിങ്ടണ്‍:

ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യുഎസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാര്‍ പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപിന്റെ നിലവിലെ നിലപാട്.

”വ്യാപാര ഇടപാടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാര്‍ എവിടെയോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പോകുന്നില്ല”ട്രംപ് ഫോക്‌സ് ബിസിനസ് ന്യൂസിനോട് പറഞ്ഞു.

‘നോക്കൂ, ആ പ്രത്യേക വിഷയവുമായി ചൈന ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മനസ്സിലാകും. അവര്‍ ഞങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാന്‍ താരിഫ് ഈടാക്കുന്നു,പക്ഷേ ഞങ്ങള്‍ക്ക് അതിനുള്ള അനുവാദമില്ല,” ട്രംപ് പറഞ്ഞു. യുഎസില്‍ നിന്ന് ചൈനക്കാര്‍ എല്ലായ്‌പ്പോഴും ഇന്‍ടെലെക്ച്ച്വല്‍ പ്രാപ്പര്‍ട്ടി മോഷ്ടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.