ന്യൂഡല്‍ഹി:
കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ആത്മനിർഭർ ഭാരത് മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജ് ഇന്ന് വെെകുന്നേരം നാല് മണിക്ക്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും, തെരുവോര കച്ചവടക്കാര്‍ക്കും പ്രാധാന്യം നല്‍കുന്നതായിരുന്നു പാക്കേജിന്റെ രണ്ടാംഘട്ടം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.