Thu. Jan 23rd, 2025

തിരുവനന്തപുരം:

കേരളത്തിൽ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ എത്തുമെന്ന് പ്രവചനം.  മെയ് 28-ന് മണ്‍സൂണ്‍ മഴ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവ‍ർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്കൈമെറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ബം​ഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമ‍ർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

 

 

By Binsha Das

Digital Journalist at Woke Malayalam