മഹാരാഷ്ട്ര:
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് ശിവസേന. നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേയെന്ന ചോദ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് കേന്ദ്രസർക്കാരിനോട് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ്. പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പറഞ്ഞിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജെന്നും സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
പ്രാദേശിക വിപണിയെ ആഗോള നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ പര്യാപ്തമാകണമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുടെ വിമര്‍ശനം.