Mon. Dec 23rd, 2024
ന്യൂഡല്‍ഹി:
കൊറോണ വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതൊരു സ്വഭാവിക വൈറസല്ലെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വൈറസിനെ നേരിടാൻ ഇന്ത്യ തയ്യാറായി കഴിഞ്ഞു. വാക്സിൻ കണ്ടുപിടിയ്ക്കാൻ ശാസ്ത്രഞ്ജൻമാർ അതിവേഗ ശ്രമത്തിലാണ് അത് ഉടൻ സാധിക്കുമെന്നും എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ ഗഡ്കരി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിലെ ഉന്നതകേന്ദ്രത്തിൽ നിന്ന് ഇത്തരത്തിൽ പ്രതികരണമുണ്ടാകുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ വികസിപ്പിച്ചതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam