Mon. Dec 23rd, 2024

ന്യൂയോര്‍ക്ക്:

കൊറോണ വെെറസിനെ പൂര്‍ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് എച്ച്​ഐവിയെ പോലെ പകർച്ചവ്യാധിയായി മാറുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. കൊവിഡിനെ ഭൂമുഖത്തുനിന്ന്​ പൂർണമായി തുടച്ചുമാറ്റാനാവില്ല. ജനം അതിനൊപ്പം ജീവിക്കാൻ ശീലിച്ചു തുടങ്ങും. എച്ച്​.ഐ.വി നമുക്ക്​ ഇല്ലാതാക്കാനായിട്ടില്ല. നാം അതിനൊപ്പം ജീവിക്കാൻ ശീലിച്ചു. വൈറസ്​ ഭൂമുഖത്തുനിന്ന്​ എപ്പോൾ ഇല്ലാതാകുമെന്ന്​ ആർക്കും പ്രവചിക്കാനാകില്ല. ഒരു ദീർഘകാല പ്രശ്​നമായി അത്​ നമ്മുടെ കൂടെ കാണുമെന്നും ലോകാരോഗ്യസംഘടന എമർജൻസീസ് വിഭാഗം തലവൻ മെെക് റയാൻ പറഞ്ഞു. മിക്ക രാജ്യങ്ങളും ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​.

By Binsha Das

Digital Journalist at Woke Malayalam