Thu. Dec 19th, 2024
ന്യൂയോര്‍ക്ക്:

20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്ന ആരോപണവുമായി അമേരിക്ക. ഈ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നും, ഇതിന് ചൈന മാത്രമല്ല ഇതിന്‍റെ ദുരിതം പേറേണ്ടി വന്നതെന്നും അമേരിക്കയുടെ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ആരോപിച്ചു.

സാര്‍സ്, ഏവിയന്‍ഫ്‌ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നുമാണെന്നാണ് അമേരിക്കന്‍ ആരോപണം. ചൈനയിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയയ്ക്കാന്‍ യുഎസ് താല്‍പര്യപ്പെട്ടിരുന്നെങ്കിലും ചൈന അനുവദിച്ചിട്ടില്ല. എന്നാല്‍ കൃത്യമായി ഒരു സമയം പറയാന്‍ കഴിയുകില്ലെങ്കിലും വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തെളിവുകള്‍ സമയത്ത് തന്നെ വിശകലനം ചെയ്യുമെന്നും ഒബ്രിയാന്‍ പറയുന്നു.