Wed. May 8th, 2024

ന്യൂഡല്‍ഹി:

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി രണ്ട് കൊവി‍ഡ് കേസുകള്‍. 134 പേര്‍  വെെറസ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 കേസുകളുടെ എണ്ണം എഴുപത്തി എട്ടായിരം കവിഞ്ഞു. രാജ്യത്തെ കൊവിഡ് മരണസംഖ്യ രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തി ഒമ്പതായി ഉയര്‍ന്നു. നാല്‍പ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി പത്തൊമ്പത് പേരാണ് രാജ്യത്താകമാനം ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇരുപത്തി ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തി നാല് പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.  33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

 

By Binsha Das

Digital Journalist at Woke Malayalam